ഉദുമ: പള്ളിക്കര പൂച്ചക്കാട്ട് വീട്ടുകാരെ മയക്കിക്കിടത്തി കവർച്ച. 30 പവൻ സ്വർണാഭരണങ്ങളും മൂന്നര ലക്ഷം രൂപയുമാണ് കവർന്നത്. മറ്റൊരു വീട്ടിൽ കവർച്ച ശ്രമവും നടന്നു. പൂച്ചക്കാട് പള്ളിക്ക് സമീപത്തെ വടക്കൻ മുനീറിന്റെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ച കവർച്ച നടന്നത്. മർച്ചൻറ് നേവിയിൽ ജോലി ചെയ്യുന്ന മുനീറും ഭാര്യയും മൂന്ന് മക്കളും വീട്ടിൽ ഉറങ്ങിയിരുന്ന മുറിയിലെ അലമാര കുത്തിത്തുറന്നാണ് ആഭരണവും പണവും കവർന്നത്. കുടുംബം സുബ്ഹി നമസ്കാരത്തിന് സാധാരണ നാലുമണിക്ക് ഉണരാറുണ്ടെങ്കിലും ഇന്നലെ എട്ടു മണിയോടെയാണ് ഉറക്കമുണർന്നത്. കവർച്ചസംഘം മയക്കുപൊടിയോ സ്പ്രേയോ ഉപയോഗിച്ചതിനാൽ ഉറങ്ങിപ്പോയതാകാമെന്നാണ് സംശയം. വീടിന്റെ മുകൾനിലയിലെ ജനാലയുടെ കൊളുത്ത് തകർത്ത് ഇതുവഴി വാതിൽ തുറന്നാണ് കവർച്ചസംഘം അകത്തുകടന്നത്. തൊട്ടടുത്ത ഇബ്രാഹീമിന്റെ വീട്ടിലാണ് കവർച്ചശ്രമം നടന്നത്. ഇവിടെ വാതിൽ തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.