'ദിവ്യ കാശി-ഭവ്യ കാശി' 280 കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും -ബി.ജെ.പി

കോഴിക്കോട്: കാശി നഗരത്തി‍ൻെറ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡിസംബർ 13ന് പ്രധാനമന്ത്രി നിർവഹിക്കുന്നതിനോടനുബന്ധിച്ച്​ 'ദിവ്യ കാശി-ഭവ്യ കാശി' എന്ന പരിപാടി സംസ്ഥാനത്തെ 280 കേന്ദ്രങ്ങളിൽ തത്സമയം പ്രദർശിപ്പിക്കുമെന്ന്​ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാശിയിൽ നടക്കുന്ന പരിപാടികൾ വലിയ സ്ക്രീനിലാണ് പ്രദർശിപ്പിക്കുക. ബി.ജെ.പി ജില്ല പ്രസിഡൻറ്​ അഡ്വ. വി.കെ. സജീവൻ, സെക്രട്ടറി പ്രശോഭ് കോട്ടൂളി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.