കുടുംബസംഗമം മേയ് 28ന്

നാദാപുരം: പാറക്കടവ് നിവാസികളുടെ ഖത്തർ കൂട്ടായ്മ 28ന് കുടുംബസംഗമം നടത്തും. ഖത്തർ പാറക്കടവ് വെൽഫെയർ അസോസിയേഷൻ, പാറക്കടവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രസൻറ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്ത സംരംഭമാണ് സ്നേഹനിലാവ് എന്ന് പേരിട്ട സംഗമം. സംഗമ ലോഗോ, ഫ്ലയർ പ്രകാശനങ്ങൾ ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരവും വാർഡ് മെംബർ ഹാജറ ചെറൂണിയും ചേർന്ന് നിർവഹിച്ചു. രാവിലെ ഒമ്പത് മുതൽ ഉച്ച ഒരുമണിവരെ നടക്കുന്ന പരിപാടിയിൽ ഡോ. സുലൈമാൻ റാവുത്തർ ക്ലാസെടുക്കും. 25 വർഷമായി ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ഖത്തർ പാറക്കടവ് വെൽഫെയർ അസോസിയേഷൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.