നാദാപുരത്ത് 2500ലധികം പേർക്ക് ആൻറിജൻ പരിശോധന നടത്തി

നാദാപുരം: കോവിഡ് സമൂഹവ്യാപനം തിരിച്ചറിയാൻ നാദാപുരം മേഖലയിൽ രണ്ട് ആഴ്​ചക്കിടെ നടത്തിയത് 2500ലധികം പേരുടെ പരിശോധന. നാദാപുരം താലൂക്ക് ആശുപത്രിയിലെ പ്രത്യേക കോവിഡ് സെല്ലാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. തൂണേരി, നാദാപുരം, എടച്ചേരി, വാണിമേൽ, ചെക്യാട്, വളയം, പുറമേരി, പഞ്ചായത്തുകളിലായുള്ളവരാണ് ആർ.ടി.പി.സി.ആർ ആൻറിജൻ പരിശോധനക്ക് വിധേയരായത്. തൂണേരിയിൽ ആയിരത്തിലേറെ പേരാണ് ആൻറിജൻ ടെസ്​റ്റിന് വിധേയമായത്. രണ്ടാഴ്​ചക്കിടയിൽ 185 പേരാണ് പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. നാദാപുരം താലൂക്ക് ആശുപത്രി കോവിഡ് സെല്ലി​ൻെറ നേതൃത്വത്തിൽ നാലു മാസമായി ആർ.ടി.പി.സി.ആർ പരിശോധനയും ​സ്രവ പരിശോധനയും നടക്കുന്നുണ്ട്. ഡോ. കെ.ആർ. പ്രജിത്തി​ൻെറ കോഓഡിനേറ്ററായി ഇ.എൻ.ടി സർജൻ ഡോ. ശ്യാം, ജെ.എച്ച്.ഐ പ്രീജിത്ത്, പി.ആർ.ഒ നോമിസ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.