കക്കയം ഡാമിലെ ജലനിരപ്പ് 2481 അടിയായി

ബാലുശ്ശേരി: കക്കയം ഡാമിലെ ജലനിരപ്പ് ഇന്നലെ 2,481 അടിയായി. ഡാമി​ൻെറ സംഭരണശേഷി 2,487 അടിയാണ്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം 2484.9 അടിയായി ഉയർന്നിരുന്നു. ഇതേത്തുടർന്ന്​ ശനിയാഴ്ച വൈകീട്ട് ഡാമി​ൻെറ ഷട്ടർ മൂന്നടി തുറന്നു വിട്ടിരുന്നു. ഞായറാഴ്​ച ഡാമി​ൻെറ വൃഷ്​ടിപ്രദേശത്ത് ശക്തമായ മഴ ഉണ്ടായില്ല. ഞായറാഴ്​ച ഒരു ഷട്ടർ പൂർണമായും രണ്ടാമത്തെ ഷട്ടർ അരഭാഗവും തുറന്നു വിട്ടിട്ടുണ്ടെന്ന് ഡാം സേഫ്റ്റി വിങ്​ അസി. എക്സി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT