മുക്കത്ത് വീണ്ടും കോവിഡ്; 242 പേർ നിരീക്ഷണത്തിൽ

മുക്കം: നഗരസഭയിലെ കണ്ടെയ്ൻമൻെറ് മേഖലയായ മുത്താലത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മുത്താലത്തെ വടക്കേക്കര സ്വദേശിയായ ഒരാൾക്കാണ് ബുധനാഴ്ച കുന്ദമംഗലം ​െപ്രെമറി ഹെൽത്ത് സൻെററിൽ നടന്ന പരിശോധനയിൽ പോസിറ്റിവ് രേഖപ്പെടുത്തിയത്. ഇയാൾ സ്ഥിരമായി കുന്ദമംഗലം ഭാഗത്താണ്​ ജോലിക്ക് പോകുന്നത്. ഉറവിടം മനസ്സിലാകാത്തതിനാൽ പ്രാഥമികമായി ബന്ധപ്പെട്ടവരോട് ക്വാറൻറീനിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായി നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് അറിയിച്ചു. സെക്കൻഡറി ഘട്ടം ലിസ്​റ്റ്​ തയാറാക്കി വരുകയാണ്. നേരത്തേ മുത്താലം സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതും ഉറവിടം അറിയാനായില്ല. നിലവിൽ മുക്കം നഗരസഭയിൽ ഒമ്പതു​ പേർ ചികിത്സയിലുണ്ട്. പോസിറ്റിവ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുക്കം നഗരസഭയിലെ സർക്കാർ, സ്വകാര്യ മേഖലകളിൽനിന്ന് ചൊവ്വാഴ്ച്ച 85 പേരുടെ കോവിഡ് പരിശോധനക്കായി സ്രവം ശേഖരിച്ചു. രണ്ടു ദിവസത്തിനകം ഫലം വരും. ചൊവ്വാഴ്ച മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരി മാവൂർ സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതി​ൻെറ പശ്ചാത്തലത്തിൽ മെഡിക്കൽ ഷോപ്പിലെ മറ്റു ജീവനക്കാർ ക്വാറൻറീനീൽ പ്രവേശിക്കുകയും മെഡിക്കൽ ഷോപ് അടച്ചിടുകയും ചെയ്​തു. 242 പേരാണ്​ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 92പേർ വിദേശത്തുനിന്ന് വന്നവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.