കോഴിക്കോട്: ആദിധനലക്ഷ്മി ഫൗണ്ടേഷൻ 24ന് തൃശൂരിൽ സമൂഹവിവാഹം സംഘടിപ്പിക്കുമെന്ന് നോർത്ത് കേരള സെയിൽസ് ഹെഡ് സുധീർ നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25 ദമ്പതികളാണ് ധൻഫിൻ മംഗല്യത്തിലൂടെ വിവാഹിതരാകുന്നത്. താലി, വിവാഹമോതിരം, വിവാഹ വസ്ത്രം, ഒരുമാസത്തേക്കുള്ള പലവ്യഞ്ജനങ്ങൾ എന്നിവക്ക് പുറമെ ദമ്പതികൾക്ക് ഹണിമൂൺ യാത്രയും ഒരുക്കിയിട്ടുണ്ട്. വടക്കുംനാഥ ക്ഷേത്രമൈതാനിയിൽ 45,000 ചതുരശ്ര അടിയിൽ ഒരുക്കിയ പന്തലിലാണ് വിവാഹം. 5,000 പേർക്ക് വിവാഹസദ്യയും ഒരുക്കിയിട്ടുണ്ട്. പരിപാടി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും. സ്റ്റാർ സിങ്ങർ ഫെയിം കെ. സന്നിധാനന്ദന്‍റെ ഗാനമേളയും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹി സുധീർ നായർ, വി.കെ. സുനിർകുമാർ, എം. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.