കള്ള് ഷാപ്പ് ജീവനക്കാരിൽ 23 പേർ നെഗറ്റിവ്; രണ്ടു പേരുടെ ഫലം നീട്ടിവെച്ചു

മേപ്പയ്യൂർ: ഉറവിടമില്ലാത്ത കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ന് തിരഞ്ഞെടുത്ത 250 പേർക്ക് ആൻറിജൻ പരിശോധന നടത്തും. പരിശോധനക്കെത്തുന്നവർ സ്വന്തമായി വാഹനമേർപ്പെടുത്തി വരണം. ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ കൈവശം വെക്കണം. കഴിഞ്ഞ ദിവസം കള്ള് ഷാപ്പ് ജീവനക്കാർ പഞ്ചായത്ത് കാൻറീൻ തൊഴിലാളികൾ എന്നിവരടക്കം 25 പേർക്ക് നടത്തിയ പരിശോധനയിൽ 23 പേർ നെഗറ്റിവായി. രണ്ടു പേരുടെ ഫലം നീട്ടിവെച്ചു. കള്ളുഷാപ്പ് ജീവനക്കാരനായ കൊയിലാണ്ടി സ്വദേശിക്ക് കോവിഡ് റിപ്പോർട്ട് ചെയ്ത ദിവസം തന്നെ കോവിഡ് വ്യാപനം തടയുന്നതിനായി പഞ്ചായത്ത് മുഴുവൻ കണ്ടെയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച നാലു പേരുടെയും സമ്പർക്കപ്പട്ടിക തയാറാക്കി വാർഡ് ആർ.ആർ.ടി യുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ബോധവത്​കരണം നടക്കുന്നുണ്ട്​. സമ്പർക്കപ്പട്ടികയിൽ ഹൈറിസ്ക് ഗ്രൂപ്പിനെ കണ്ടെത്തിയാണ് ആൻറിജൻ പരിശോധന നടത്തുന്നത്. മേപ്പയ്യൂരിലെ രോഗബാധയിൽ ഭീതി വേണ്ടെന്നും കണ്ടെയ്​ൻമൻെറ്​ സോൺ ഉത്തരവിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ തടയാൻ കഴിയുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.