ആർട്ട് ഓഫ് ലിവിങ് 'സത്സംഗ് 22' നാളെ

കോഴിക്കോട്: ആർട്ട് ഓഫ് ലിവിങ്ങി‍ൻെറ നാൽപതാം വാർഷികത്തി‍ൻെറ ഭാഗമായി ശനിയാഴ്ച സത്സംഗ് 22 സംഘടിപ്പിക്കുമെന്ന്​ സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ വൈകുന്നേരം നാലു​ മുതൽ എട്ടു​ വരെ നടക്കുന്ന പരിപാടി ആർട്ട് ഓഫ് ലിവിങ് അന്താരാഷ്ട്ര ഡയറക്ടറും രവിശങ്കറി‍ൻെറ പ്രഥമ ശിഷ്യനുമായ സ്വാമി സദ്യോജാത ഉദ്ഘാടനം ചെയ്യും. സത്സംഗിന് പിന്നണി ഗായിക ഡോ. സുധാ രഞ്ജിത് നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ ഡോ. സുധീർ അരവിന്ദ്, ജില്ലസെക്രട്ടറി സുരേന്ദ്രൻ, മീര രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കാജു കാഡോ ചാമ്പ്യൻഷിപ് നാളെ മുതൽ കോഴിക്കോട്: കാജു കാഡോ കരാട്ടേ ആൻഡ് മാർഷ്യൽ ആർട്സ് അക്കാദമി സംഘടിപ്പിക്കുന്ന 11ാമത് ഓൾ ഇന്ത്യ ഓൾ സ്റ്റൈൽ ഓപൺ റിയൽ ഫൈറ്റിങ് ചാമ്പ്യൻഷിപ് 28നും 29നും വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ശനിയാഴ്ച രാവിലെ പത്തിന്​ ജില്ല കലക്ടർ തേജ്​ ലോഹിത്​ റെഡി ഉദ്ഘാടനം ​ചെയ്യുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാജു കാഡോ കരാട്ടേ പ്രസിഡന്‍റ്​ റെൻഷി ജയരാജ് അധ്യക്ഷനാകും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. 29ന് വൈകീട്ട് ഏഴിന് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ എം. ദിലീപ് കുമാർ, പി.കെ. കബീർ സലാല, കെ. സേതുമാധവൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.