കാലിക്കറ്റില്‍ പരീക്ഷ പരിഷ്‌കരണ കമീഷന്‍ സിറ്റിങ് 21ന്

കോഴിക്കോട്​: സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷ പരിഷ്‌കരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ 21ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ സിറ്റിങ് നടത്തും. പരീക്ഷകള്‍ കാലോചിതമാക്കാനുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കുകയാണ് ലക്ഷ്യം. രാവിലെ ഒമ്പതര മുതല്‍ സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സിലാണ് പരിപാടി. 11.30 വരെയുള്ള ആദ്യ സെഷനില്‍ സര്‍വകലാശാല ഉന്നതോദ്യോഗസ്ഥര്‍, സിന്‍ഡിക്കേറ്റ്​ അംഗങ്ങള്‍, പരീക്ഷഭവന്‍ ഉദ്യോഗസ്ഥര്‍, വിദൂരവിഭാഗം ഉദ്യോഗസ്ഥര്‍, സര്‍വകലാശാല ഐ.ടി. വിഭാഗം എന്നിവര്‍ക്കാണ് അവസരം. 11.30 മുതല്‍ ഒന്നു വരെ ഫാക്കല്‍റ്റി ഡീനുമാര്‍, പഠനവകുപ്പ് മേധാവിമാര്‍, പഠനവകുപ്പ് അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ പ്രതിനിധികളുമായി സംസാരിക്കും. രണ്ടു മുതല്‍ മൂന്നുവരെയുള്ള സെഷനില്‍ സർവകലാശാല യൂനിയന്‍, പഠനവകുപ്പ് യൂനിയന്‍ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. മൂന്നു മുതല്‍ നാലര വരെ മലയാളം സര്‍വകലാശാല പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കും. പ്രഫ. സി.ടി. അരവിന്ദ് കുമാര്‍ അധ്യക്ഷനായ കമീഷനില്‍ ഡോ.എ. പ്രവീണ്‍, ഡോ.കെ. അനില്‍ കുമാര്‍, ഡോ.സി.എല്‍. ജോഷി, ഡോ.വി. ഷഫീഖ് എന്നിവരാണ് അംഗങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.