മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിഷൻ 2025 പദ്ധതി തുടങ്ങി. പദ്ധതി പ്രഖ്യാപനവും പുതിയ ക്ലാസ് മുറിയുടെ പ്രവൃത്തി ഉദ്ഘാടനവും ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. ലോകത്തോര മാതൃകയിൽ പദ്ധതി യാഥാർഥ്യമാക്കാനാവശ്യമായ എല്ലാവിധ സഹായവും ഉണ്ടാകുമെന്നും ഇതു നാടിന്റെ മുഖച്ഛായ മാറ്റുന്ന ആവേശകരമായ ജനകീയ ഇടപെടലാണെന്നും എം.എൽ.എ പറഞ്ഞു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത അധ്യക്ഷതവഹിച്ചു. സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ കെ.സി. റിയാസ് വിഷൻ 2025 പദ്ധതി വിശദീകരിച്ചു. മുക്കം എ.ഇ.ഒ .പി ഓങ്കാരനാഥൻ മുഖ്യാതിഥിയായി. സ്‌കൂൾ പ്രഥമാധ്യാപിക ജാനിസ് ജോസഫ് റിപ്പോർട്ടും സി.കെ. ഷരീഫ് കക്കാട് പ്രവാസി കോഓഡിനേഷൻ കമ്മിറ്റിയുടെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെയും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ.സി. അഷ്‌റഫ് നന്ദിയും പറഞ്ഞു. രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, ആർക്കിടെക്റ്റ് പി. ജാഫറലി, മുൻ മെംബർ ജി അബ്ദുൽ അക്ബർ, സ്‌കൂൾ വികസന സമിതി കൺവീനർ ടി. ഉമ്മർ, എം.പി.ടി.എ ചെയർപേഴ്‌സൺ കമറുന്നിസ മൂലയിൽ, മുൻ പ്രഥമാധ്യാപകരായ ഇ.പി. മെഹറുന്നിസ ടീച്ചർ, സി.ടി. അബ്ദുൽഗഫൂർ എന്നിവരടങ്ങിയ പ്രസീഡിയം പരിപാടി നിയന്ത്രിച്ചു. സ്‌കൂളിനായി വാങ്ങിയ കണ്ടോളിപ്പാറയിലെ 22 സെന്റ് സ്ഥലത്താണ് വിഷൻ 2025 എന്ന പേരിൽ രണ്ടര കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ ബഹുമുഖ പദ്ധതികൾ നടപ്പാക്കുന്നത്. കെ. ലുഖ്മാനുൽ ഹഖീം, മുനീർ പാറമ്മൽ, ശിഹാബ് പുന്നമണ്ണ്, എടക്കണ്ടി അഹമ്മദ് കുട്ടി, ഷുക്കൂർ മുട്ടാത്ത്, പുന്നമണ്ണ് അബ്ദുൽ റഷീദ്, നാഷാദ് എടത്തിൽ, നിസാർ മാളിയേക്കൽ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജി. ശംസുദ്ദീൻ മാസ്റ്റർ, ഫിറോസ് മാസ്റ്റർ, ഷഹനാസ് ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.