ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് -മന്ത്രി മുഹമ്മദ് റിയാസ് വടകര: തടസ്സമില്ലാത്ത റോഡ് ശൃംഖലയാണ് സർക്കാർ ലക്ഷ്യമെന്നും ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സർക്കാർ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പരിഷ്കരിച്ച മണിയൂർ പഞ്ചായത്തിലെ ബാങ്ക് റോഡ് കുറുന്തോടി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷം കൊണ്ട് 10,000 കിലോമീറ്റർ റോഡ് ബി.എം.എൻ.ബി.സി നിലവാരത്തിലാക്കും. മലയോര ഹൈവേ വികസനവും പൂർത്തിയാവുമ്പോൾ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ്, വൈസ് പ്രസിഡന്റ് എം. ജയപ്രഭ, ജില്ല പഞ്ചായത്തംഗം കെ.വി. റീന, വള്ളിൽ ശാന്ത, കരിമ്പാണ്ടി ശശിധരൻ, കെ. ശശിധരൻ, പി. രജനി, പി.കെ. ബിന്ദു, ബി. സുരേഷ് ബാബു, പ്രമോദ് കോണിച്ചേരി, ടി.എൻ. മനോജ്, വി.കെ. ഹാഷിം തുടങ്ങിയവർ സംസാരിച്ചു. ഇ.ജി. വിശ്വപ്രകാശ് സ്വാഗതവും സി.എച്ച്. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. ചിത്രം പരിഷ്കരിച്ച ബാങ്ക് റോഡ് കുറുന്തോടി റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.