പുനർജ്ജനി 2022 ക്യാമ്പ് തുടങ്ങി

കോഴിക്കോട്: പുനർജനി 2022ന്റെ ഭാഗമായി കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് പോളിടെക്‌നിക് കോളജിലെ എൻ.എസ്.എസ് യൂനിറ്റ് 207ന്റെ നേതൃത്വത്തിൽ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടക്കുന്ന മൂന്നുദിന ക്യാമ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാതെ വരുന്നതുകൊണ്ട് സർക്കാർ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ച് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ പരിമിതപ്പെടുന്ന അവസ്ഥ ഇല്ലാതാക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ രൂപകല്പന ചെയ്ത നൂതന പദ്ധതിയാണ് പുനർജ്ജനി. എൻ.എസ്.എസ് കോഴിക്കോട് ജില്ല പ്രോഗ്രാം ഓഫിസർ ഇ. അജി സ്വാഗതം പറഞ്ഞു. എ.ഡബ്ല്യൂ.എച്ച് പോളിടെക്‌നിക് കോളജ് പ്രിൻസിപ്പൽ വിവേക് പി. ജോൺ അധ്യക്ഷത വഹിച്ചു. കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. സുജാത മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ബാസ്, ആർ. എം. ഒ. ഡോ. പി. എസ്. ദിവ്യ, ഡോ. മോഹൻദാസ്, എൻ. എസ്. എസ്. ടെക് സെൽ ജില്ല പ്രോഗ്രാം ഓഫിസർ എ. എം. സാദിഖ് എന്നിവർ സംസാരിച്ചു. ഡോ. സി. കെ. അഫ്സൽ നന്ദി പറഞ്ഞു. Clpunarjani എ.ഡബ്ല്യൂ.എച്ച് പോളിടെക്‌നിക് കോളജിലെ എൻ.എസ്.എസ് യൂനിറ്റ് 207ന്റെ നേതൃത്വത്തിൽ കോട്ടപ്പറമ്പ് ആശുപത്രിയിൽ നടക്കുന്ന ക്യാമ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.