പുതുപ്പാടിയില്‍ 200 പേര്‍ക്ക് കോവിഡ് പരിശോധന നടത്തും

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേരുടെ സ്രവ പരിശോധന നടത്തും. സമൂഹവ്യാപനമുണ്ടോയെന്നറിയുന്നതിനുകൂടിയാണ് പരിശോധന. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 200 പേരുടെ സ്രവ പരിശോധന നടത്തുമെന്ന് പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ എം.ഇ. ജലീല്‍ പറഞ്ഞു. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലാണ് പരിശോധന നടത്തുന്നത്. ഞായറാഴ്ച പഞ്ചായത്തിലെ മുപ്പതോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആൻറിജന്‍ പരിശോധന നടത്തിയിരുന്നു. ആരുടെയും പരിശോധന ഫലം പോസിറ്റിവല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.