കുന്ദമംഗലം മണ്ഡലത്തില്‍ റോഡ് പ്രവൃത്തികള്‍ക്ക് 2. 10

കുന്ദമംഗലം: നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട റോഡ് പ്രവൃത്തികള്‍ക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2. 10കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍ മണ്ണത്താഴം റോഡ്- 10 ലക്ഷം, ചെറാത്ത് പുളിക്കല്‍ -10 ലക്ഷം, മൂത്തോനത്ത്താഴം പാലോറക്കുന്ന് - 10 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മുണ്ടോട്ട് കല്ലുമ്പുറം റോഡ് - 10 ലക്ഷം, കരിയാത്തന്‍കുന്ന് കുട്ടിച്ചാത്തന്‍മാക്കം-10 ലക്ഷം, തേവര്‍വട്ടം വായോളിപറമ്പ് -10 ലക്ഷം, തെക്കുമ്പുറം താമരത്ത് - 10 ലക്ഷം,മാവൂര്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞൊടി ചാലിപ്പാടം റോഡ് - 20 ലക്ഷം, മാവൂര്‍ പൈപ്പ് ലൈന്‍ റോഡ് - 20 ലക്ഷം, ഊര്‍ക്കടവ് പുതിയേടത്ത്താഴം - 10 ലക്ഷം, വലവീട്ടില്‍ താഴം കുന്നത്തടായി - 10 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ പുതുക്കുടിമുക്ക് കല്ലിടുമ്പില്‍താഴം റോഡ് -10 ലക്ഷം, ശാന്തിച്ചിറ മുണ്ടോട്ട് വയല്‍ കുരിക്കത്തൂര്‍ - 10 ലക്ഷം. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കളപ്പുനനിലം പൂവ്വാട്ടുപറമ്പ് റോഡ് - 10 ലക്ഷം, പടിഞ്ഞാറെക്കര അംഗൻവാടി - 10 ലക്ഷം, തയ്യില്‍ത്താഴം കക്കേറ്റിങ്ങര തവിട്ട്ചുരക്കുന്ന് - 10 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ നൂഞ്ഞിയില്‍ തലാഞ്ചേരി റോഡ് -10 ലക്ഷം, കുറുപ്പംവീട്ടില്‍ റോഡ്- 10 ലക്ഷം, പാലാഴിമഠം മഹാ വിഷ്ണു ക്ഷേത്രം റോഡ്- 10 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചിട്ടുളളത്. നേരത്തേ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഏ​​ഴുകോടി രൂപയുടെ പ്രവൃത്തികള്‍ക്ക് പുറമെയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.