വടകര: മുക്കാളി റെയിൽവേ സ്റ്റേഷനിൽ നേരത്തെ നിർത്തിക്കൊണ്ടിരുന്ന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവെ യൂസേഴ്സ് ഫോറം പ്രക്ഷോഭത്തിലേക്ക്. ഇതിന് തുടക്കം കുറിച്ച് 19ന് വൈകിട്ട് മൂന്നിന് സ്റ്റേഷന് മുന്നിൽ ജനകീയ കൂട്ടായ്‌മ നടത്താൻ ഫോറം യോഗം തീരുമാനിച്ചു. ജനപ്രതിനിധികൾ, സർവകക്ഷികൾ, വ്യാപാരി സംഘടനകൾ, റെസിഡൻസ് അസോസിയേഷൻ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുക്കും. മുൻ മന്ത്രി സി.കെ. നാണുവും സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മറും ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരിയുമായി ബന്ധപെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ട്രെയിൻ സർവിസുകൾ നിർത്തിവെച്ചിരുന്നു. എന്നാൽ, വ്യാപന ഘട്ടത്തിൽ നിർത്തിയ ഭൂരിഭാഗം ട്രെയിനുകള്‍ ഓട്ടം തുടങ്ങിയെങ്കിലും മുക്കാളി സ്റ്റേഷനിൽ ട്രെയിനുകള്‍ നിർത്താത്തതിൽ വ്യാപക പ്രതിഷേധമുണ്ട്. പ്രക്ഷോഭ സമിതി യോഗത്തിൽ ഫോറം ചെയർപേഴ്‌സൺ റീന രയരോത്ത് അധ്യക്ഷത വഹിച്ചു. എം.കെ. സുരേഷ് ബാബു, പി. ബാബുരാജ്, കെ.കെ. പ്രീത, എം. പി. ബാബു, പ്രദീപ് ചോമ്പാല, എ.ടി. മഹേഷ്, ഹാരിസ് മുക്കാളി, കെ. പ്രശാന്ത്, പി. ഗോവിന്ദൻ, നിജിൻ ലാൽ, രഞ്ജിത്ത് രാമത്ത്, പ്രശാന്ത് സമത, വി.പി. സനൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.