കോഴിക്കോട്: കേരളത്തിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംവിധാനങ്ങളും കേരളത്തിലെ കേന്ദ്ര വകുപ്പുകളുടെ സംവിധാനവും ഉദ്യോഗസ്ഥരുടെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് മലബാർ ഡെവലപ്മൻെറ് കൗൺസിൽ ഓൺലൈൻ യോഗം സംസ്ഥാന സർക്കാറിനോട് അഭ്യർഥിച്ചു. ഡൽഹിയിൽ കോവിഡ് വ്യാപനം പരിധിവരെ നിയന്ത്രിക്കാനായത് ഡിഫൻസ് ഉദ്യോഗസ്ഥർ 10,000 കിടക്കകളുള്ള ആശുപത്രി സജ്ജീകരിച്ചത് മൂലമാണെന്ന് യോഗം വിലയിരുത്തി. അതേ, മാതൃകയിൽ കേരളത്തിലും അവരുടെ സേവനം വിനിയോഗിക്കണം. മലബാർ ഡെവലപ്മൻെറ് കൗൺസിൽ പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. എ.വി. അനൂപ്, വൈസ് പ്രസിഡൻറ് എം.വി. മാധവൻ, പ്രഫ. ഫിലിപ്പ് കെ. ആൻറണി, അഡ്വ. എം.കെ. അയ്യപ്പൻ, പി.െഎ . അജയൻ, സി.സി. മനോജ്, കുന്നോത്ത് അബൂബക്കർ, സി.വി. ജോസി, ചേംബർ പ്രസിഡൻറ് സുബൈർ കൊളക്കാടൻ, സിറ്റി മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എം.ഇ. അശ്റഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.