മുക്കം: ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അവരുടെ രക്ഷിതാക്കൾക്കുമായി മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് സെൽ സംഘടിപ്പിക്കുന്ന സൗജന്യ കരിയർ പ്ലാനിങ് ശിൽപശാല ഈമാസം 16ന് എം.എ.എം.ഒ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. തുടർപഠനം, നൈപുണ്യക്കൊത്ത തൊഴിൽ തിരഞ്ഞെടുക്കൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സാധ്യതകൾ എന്നിവക്കു പുറമെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും ശിൽപശാലയിൽനിന്ന് ലഭിക്കും. പങ്കെടുക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് സൗജന്യമായി അഭിരുചിനിർണയ പരീക്ഷയിൽ പങ്കെടുക്കാനുള്ള അവസരവും ഉണ്ടാകും. രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ: 9995418251
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.