കുറ്റ്യാടി: വിവാഹവീട്ടിൽ നടന്ന മോഷണത്തിൽ വധുവിന്റെ ജ്യേഷ്oസഹോദരിയുടെ 16 പവൻ സ്വർണാഭരണങ്ങളും പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടു. വേളം ഒളോടിത്താഴയിലെ നടുക്കണ്ടി പവിത്രന്റെ വീട്ടിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്. പന്തലിനു നാട്ടിയ തൂണിലൂടെ വീട്ടിന്റെ മുകൾ ഭാഗത്ത് എത്തിയ മോഷ്ടാവ് വീട്ടിനകത്ത് പ്രവേശിച്ചതാണെന്ന് പറയുന്നു. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് അപഹരിച്ചത്. വിവാഹത്തിന് ലഭിച്ച പണം സൂക്ഷിച്ച പെട്ടി മറ്റൊരു അകത്തുവെച്ച് പൂട്ടിയതിനാൽ നഷ്ടപ്പെട്ടില്ല. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടർ ടി.പി. ഫർഷാദ്, സബ് ഇൻസ്പെക്ടർ സമീർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഒളോടിത്താഴയിൽ അടുത്തകാലത്തായി മോഷണം വർധിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.