ഒളവണ്ണയില്‍ റോഡ് വികസനത്തിന് 1.44 കോടി; ആറ് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം

ഒളവണ്ണ: ഗ്രാമപഞ്ചായത്തില്‍ ആറ് റോഡുകളുടെ വികസനത്തിന് 1.44 കോടി രൂപ അനുവദിച്ചു. പഞ്ചായത്തിൽ പൂര്‍ത്തീകരിച്ച ഒരു റോഡി‍ൻെറയും ഭരണാനുമതി ലഭിച്ച ആറ് റോഡുകളുടെ പ്രവൃത്തികളുടെയും ഉദ്ഘാടനം പി.ടി.എ. റഹീം എം.എല്‍.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ മൂർക്കനാട് സ്കൂൾ കോഴിക്കോടന്‍കുന്ന് റോഡ് (10 ലക്ഷം), മാവത്തുംപടി റോഡ് (15), അറപ്പുഴ കൊടല്‍പാടം റോഡ് (15), പറപ്പാറക്കുന്ന് കൂഞ്ഞാമൂല റോഡ് (14), എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ കള്ളിക്കുന്ന് പാണ്ട്യാലത്തൊടി റോഡ് (25), അറപ്പുഴ എന്‍.എച്ച് ലിങ്ക് റോഡ് (10), പ്രവൃത്തി പൂര്‍ത്തീകരിച്ച കീഴ് വീട്ടില്‍ അംഗൻവാടി റോഡ് (25 ) എന്നിങ്ങനെയാണ് സാമ്പത്തികാനുമതി ലഭിച്ചത്. ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ കുറുപ്പം വീട്ടില്‍ റോഡ് (10 ലക്ഷം), പാലാഴിമഠം മഹാവിഷ്ണു ക്ഷേത്രം റോഡ് (10 ലക്ഷം) എന്നീ പ്രവൃത്തികള്‍ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. തങ്കമണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. വിജയൻ, കെ.കെ. ജയപ്രകാശൻ, എം.എൻ. വേണുഗോപാലൻ, ഇ.രമണി, ഷാജി പനങ്ങാവിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ജി. വിനീഷ്, പുത്തലത്ത് റംല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.