കുന്ദമംഗലം: അന്തിമ തീരുമാനം എടുക്കാത്ത റോഡ് വികസനത്തിന്റെ പേരിൽ സ്വന്തം സ്ഥലത്തെ കെട്ടിട നിർമാണത്തിനുള്ള അനുമതി വൈകിയത് 14 മാസം. കാരന്തൂർ പാറപ്പുറത്ത് അബ്ദുറഹിമാന്റെ കെട്ടിട നിർമാണത്തിനുള്ള അപേക്ഷയാണ് ഹൈകോടതി വിധി വരുന്നതുവരെ കുന്ദമംഗലം പഞ്ചായത്ത് അധികൃതർ വൈകിപ്പിച്ചത്. കിഫ്ബി പദ്ധതിയിൽ 83 കോടിയിൽപരം രൂപ ഉൾപ്പെടുത്തി വികസിപ്പിക്കാൻ ഉദ്ദേശിച്ച മെഡിക്കൽ കോളജ് -കാരന്തൂർ റോഡിന്റെ പേരിലായിരുന്നു പഞ്ചായത്ത് അധികൃതരുടെ അനുമതി നിഷേധം. ഹൈകോടതിയിൽ പൊതുമരാമത്ത് ചീഫ് എൻജിനീയർ റോഡ് വികസനത്തിനുള്ള നിർദേശം ഒന്നും നിലവിലില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് അബ്ദുറഹിമാന് അനുകൂലവിധി ലഭിച്ചത്. 2021 ജനുവരിയിൽ നൽകിയ അപേക്ഷ 2022 മാർച്ച് എഴിനാണ് പഞ്ചായത്തിൽ നിന്നും പാസായത്. റോഡ് വികസനത്തിനു വേണ്ടി 2021 മാർച്ചിൽ റോഡിനിരുവശവും അബ്ദുറഹ്മാൻ അടക്കമുള്ളവരുടെ സ്ഥലത്ത് പൊതുമരാമത്ത് അധികൃതർ അതിർത്തി കല്ല് സ്ഥാപിച്ചിരുന്നു. ഈ കല്ല് മാറ്റിക്കിട്ടാനുള്ള നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് അബ്ദുറഹിമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.