വടകര താലൂക്കിൽ 14 റേഷൻകടകൾക്ക് വിജ്ഞാപനമായി

വടകര: താലൂക്കിൽ പുതിയ ഒരു റേഷൻകട ഉൾപ്പെടെ 14 റേഷൻകടകൾക്ക് വിജ്ഞാപനം. പതിയാരക്കര ബാങ്ക് റോഡിലാണ് പുതിയ റേഷൻകടക്ക് അനുമതി ലഭിച്ചത്. മറ്റുള്ളവ മാനേജർമാർ ഇല്ലാത്തതോ കടവിട്ടുപോയതോ ആയവക്കാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. 10 എണ്ണം പട്ടികജാതിക്കാർക്കും ഒരെണ്ണം പട്ടികവർഗത്തിനും മൂന്നെണ്ണം ഭിന്നശേഷിക്കാർക്കും സംവരണം ചെയ്തവയാണ്. ഇവരുടെ അഭാവത്തിൽ മൂന്നു പ്രാവശ്യം അപേക്ഷ ക്ഷണിച്ചശേഷം പൊതു വിഭാഗത്തിനു നൽകും. നഗരസഭയിലെ പഴങ്കാവ്, അടക്കാതെരു, മരുതോങ്കര പഞ്ചായത്തിലെ മുള്ളൻകുന്ന്, അടുക്കത്ത്, നരിപ്പറ്റയിലെ കായക്കൂൽ, വില്യാപ്പള്ളിയിലെ ബാങ്ക് റോഡ് (പുതിയത്), കുറ്റ്യാടി ഊരത്ത്, കായക്കൊടി തളീക്കര, ഏറാമല കുന്നുമ്മക്കര, എടച്ചേരി കച്ചേരി എന്നിവ പട്ടികജാതി വിഭാഗത്തിനാണ്. തിരുവള്ളൂർ ടൗൺ, ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരി, ഒഞ്ചിയം പഞ്ചായത്തിലെ മടപ്പള്ളി കോളജ് എന്നിവ ഭിന്നശേഷിക്കാർക്കും കാവിലുംപാറയിലെ കുണ്ടുതോട് പട്ടികവിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. അപേക്ഷഫോറവും മറ്റു വിവരങ്ങളും താലൂക്ക് സപ്ലൈ ഓഫിസിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.