ചങ്ങരോത്ത് ആൻറിജന്‍ പരിശോധനയില്‍ 134 പേർക്ക് നെഗറ്റിവ്

പാലേരി: മത്സ്യവിതരണക്കാരന് കോവിഡ് സ്ഥിരീകരിച്ച ചങ്ങരോത്ത് പഞ്ചായത്തിൽ നടത്തിയ ആൻറിജന്‍ പരിശോധനയില്‍ എല്ലാവരുടെയും ഫലം നെഗറ്റിവ്. മത്സ്യവിൽപനക്കാരനുമായി സമ്പർക്കമുള്ള 134 പേരുടെ പരിശോധനയാണ് ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയത്. പരിശോധന നടത്തേണ്ടവര്‍ക്ക് പ്രത്യേക സമയം നല്‍കി മികച്ച ക്രമീകരണം നടത്തിയാണ് അധികൃതര്‍ ആളുകളെ എത്തിച്ചത്. ശനിയാഴ്ച മത്സ്യവിൽപനക്കാര​ൻെറ കുടുംബാംഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മകള്‍ക്കും കോവിഡ് പോസിറ്റിവായതോടെയാണ് സമ്പര്‍ക്കമുള്ളവര്‍ക്കെല്ലാം പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇയാളുമായി നിരവധി പേര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഗ്രാമപഞ്ചായത്തിലെ ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​ വാര്‍ഡുകള്‍ ജില്ല കലക്ടര്‍ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണത്തിലാക്കിയിരുന്നു. ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​, 18 വാര്‍ഡുകളിലാണ് ഇയാള്‍ പതിവായി മത്സ്യവിൽപന നടത്തിയിരുന്നത്. മത്സ്യവിൽപനക്കാരന്‍ കൊണ്ടോട്ടിയില്‍നിന്നാണ് മത്സ്യം കൊണ്ടുവന്നിരുന്നത്. ഈ മേഖല കണ്ടെയ്​ന്‍മൻെറ്​ സോണാണ്. ഇവിടെനിന്ന്​ കുറ്റ്യാടി മാര്‍ക്കറ്റിലും അവിടെനിന്ന് വാഹനത്തില്‍ നാലു വാര്‍ഡുകളിലെയും വീടുകളില്‍ വിൽപന നടത്തുകയുമാണ് ചെയ്തിരുന്നത്. എല്ലാവരുടെയും പരിശോധനഫലം ജില്ല ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും തുടർനടപടികള്‍ കൈക്കൊള്ളേണ്ടത് അവരാണെന്നും ഹെല്‍ത്ത് ഇൻസ്​പെക്​ടര്‍ എ.ടി. പ്രമീള അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.