ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് 13ന്

കാസർകോട്: ജില്ലയിലെ ഭിന്നശേഷിക്കാരും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നതുമായ കുട്ടികളുടെ സാമൂഹിക, ആരോഗ്യ, സാമ്പത്തിക പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിന് വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള സാമൂഹിക സുരക്ഷ മിഷനും മുളിയാര്‍ ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്നാണ് ക്യാമ്പുകള്‍. ആഗസ്റ്റ് 13ന് ബോവിക്കാനത്തെ തണല്‍ മാതൃക ശിശു പുനരധിവാസ കേന്ദ്രത്തില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ക്കും ചെമ്മനാട്, ചെങ്കള, കുറ്റിക്കോല്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ ഉള്ളവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയുള്ള ക്യാമ്പില്‍ പങ്കെടുക്കാന്‍ 949564404 നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.