നന്മണ്ട-13ലെ വഴിയോര വാണിഭം നിയന്ത്രിക്കണം-വ്യാപാരികൾ

നന്മണ്ട: നന്മണ്ട-13ലെ വഴിയോര വാണിഭം അവസാനിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ തയാറാവണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാറിന്റെയും പഞ്ചായത്തിന്റെയും നിർദേശങ്ങൾ പാലിച്ച് വൻ വാടക നൽകി കച്ചവടംചെയ്യുന്ന വ്യാപാരികളെ വഴിയോര കച്ചവടക്കാർ വഴിയാധാരമാക്കുന്ന നിലയിലേക്കാണ് നന്മണ്ടയിലെ തെരുവുകച്ചവടം നീങ്ങുന്നതെന്നും വ്യാപാരികൾ ആരോപിച്ചു. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നന്മണ്ട അങ്ങാടിയിൽ വഴിയോര വാണിഭം അപകട സാധ്യതക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. പടം : വഴിയോര വാണിഭം തടയണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.