കോഴിക്കോട്: തിരുവമ്പാടി അൽഫോൺസ കോളജ്, കെ.സി.വൈ.എം താമരശ്ശേരി രൂപത, കത്തോലിക്ക കോൺഗ്രസ്, എയ്ഡർ ഫൗണ്ടേഷൻ എന്നിവ ജി -ടെക്കുമായി സഹകരിച്ച് തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 12ന് രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെ അൽഫോൺസ കോളജിലാണ് മേള. അമ്പതോളം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ സ്ഥാപനങ്ങളുടെ അറ്റൻഡേഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനും പ്രത്യേക കൗണ്ടർ മേളയിലൊരുക്കും. https://g5.gobsbank.com/jobfair എന്ന ലിങ്ക് വഴി മേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം. ഉദ്യോഗാർഥികൾ അഞ്ച് കോപ്പി ബയോഡാറ്റ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെങ്കിൽ എൻട്രി പാസ് എന്നിവ കൊണ്ടുവരണം. ഫോൺ: 0495 2254055, 8606890272. കോളജ് പ്രിൻസിപ്പൽ ഡോ. ചാക്കോ കാളംപറമ്പിൽ, മാനേജർ ഫാ. സ്കറിയ മങ്ങരയിൽ, ജി -ടെക് മാർക്കറ്റിങ് മാനേജർ അൻവർ സാദിക്ക്, ആകാശ് ശിവകുമാർ, ജോസഫ് പുളിമൂട്ടിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.