ഓമശ്ശേരിയിൽ ഇന്ന് കോവിഡ് 115 പേർക്ക് പരിശോധന

ഓമശ്ശേരി: ഓമശ്ശേരിയിൽ ഇന്ന് 115 പേർക്ക് കോവിഡ് പരിശോധന. പഞ്ചായത്തി​ൻെറയും കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറയും ആഭിമുഖ്യത്തിൽ ഓമശ്ശേരി വിദ്യാപോഷിണി എ.എൽ.പി സ്​കൂൾ, താമരശ്ശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പരിശോധന. ആരോഗ്യ വകുപ്പിൽനിന്ന്​ പരിശോധന അറിയിപ്പ് ലഭിച്ചവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പിൽ ഹാജരാകണമെന്ന അധികൃതർ അറിയിച്ചു. ഓമശ്ശേരിയിൽ യുവാവിന്​ കോവിഡ്​ ഓമശ്ശേരി: പഞ്ചായത്തിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടു പേർ ബുധനാഴ്​ച രോഗമുക്തി നേടി. എൻ.ഐ.ടി ഫസ്​റ്റ്​ലൈൻ ട്രീറ്റ്​മൻെറ്​ സൻെററിലുള്ള രണ്ടു പേർക്കാണ് രോഗം ഭേദമായത്. അതേസമയം, 26 വയസ്സുള്ള യുവാവിനു പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ, നിലവിൽ അഞ്ചു പേരാണ് ഓമശ്ശേരിയിൽ ചികിത്സയിലുള്ളത്. പഞ്ചായത്തിൽ 16 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.