കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയത് രണ്ടു ക്വിന്റലിലേറെ സ്വര്‍ണം; മൂല്യം 105 കോടി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് 1295 ദിവസം പൂര്‍ത്തിയാകവേ പിടികൂടിയത് 201.086 കിലോ സ്വര്‍ണം. ഇതിന്റെ മൂല്യം 104.85 കോടി രൂപയാണ്. വ്യാഴാഴ്ച രാത്രി വൈകി ചെറുകുന്ന് സ്വദേശി എന്‍. ഇസ്മായിലില്‍ നിന്ന് 834 ഗ്രാം സ്വര്‍ണം പിടികൂടിയതോടെ 200.271 കിലോ ആയി മാറി. ശനിയാഴ്ച കോളയാട് സ്വദേശി നൗഫലില്‍നിന്ന് 815 ഗ്രാം സ്വര്‍ണം പിടികൂടിയതോടെ ആകെ 201.086 കിലോ ആയി. അസി. കമീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്നലെ സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31വരെ കണ്ണൂരില്‍ നിന്ന് 171.329 കിലോ സ്വര്‍ണവും ഈ വര്‍ഷം ഇതുവരെയായി 29.757 കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. കണ്ണൂരിലെ ആദ്യ സ്വര്‍ണവേട്ട വിമാനത്താവളം ഉദ്ഘാടനംചെയ്ത് 17ാം ദിവസമായ 2018 ഡിസംബര്‍ 25നായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.