തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പിൽ സംഘടിപ്പിച്ച പദയാത്രയില്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ആയിരത്തോളം പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്. ശബരീനാഥ്, റിജിൽ മാക്കുറ്റി, സുധീപ് ജയിംസ്, വി.പി. അബ്ദുൽ റഷീദ്, രാഹുൽ ദാമോദരൻ, രാഹുൽ മാങ്കൂട്ടത്തിൽ, കെ. കമൽജിത്ത്, നികേത് നാറാത്ത്, ശ്രീജേഷ് കൊയിലേരിയൻ, ജസ്റ്റിൻ തുടങ്ങിയ ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനും കോവിഡ് നിയമം ലംഘിച്ചതിനുമാണ് പൊലീസ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ 90 മണ്ഡലങ്ങളിൽനിന്ന് ആയിരത്തിലധികം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുത്തത്. ധര്‍മശാലയില്‍നിന്ന് ആരംഭിച്ച് തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ പദയാത്ര അവസാനിച്ചു. ടൗൺ സ്ക്വയറിൽ നടന്ന സമാപന സമ്മേളനത്തിലും നിരവധിയാളുകൾ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.