പുറമേരിയിൽ ആൻറിജൻ പരിശോധന 10 പേരുടേത് പോസിറ്റിവ്, വാണിമേലിൽ 55 പേരുടേത്​ നെഗറ്റിവ്

നാദാപുരം: പുറമേരിയിൽ ആൻറിജൻ പരിശോധനയിൽ 10 പേരുടെ കോവിഡ്​ പരിശോധന ഫലം പോസിറ്റിവ്. 172 പേരുടെ പരിശോധനയിലാണ് 10 പേർക്ക്​ രോഗം സ്​ഥിരീകരിച്ചത്​. വാണിമേലിൽ 55 പേരിൽ നടത്തിയ പരിശോധനയിൽ മുഴുവൻ പേരുടെ ഫലവും നെഗറ്റിവ് ആയി. ആദ്യം രോഗം റിപ്പോർട്ട് ചെയ്തവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 26 പേരുടെയും ആർ.ആർ.ടി വളൻറിയർമാർ, വ്യാപാരികൾ ഉൾപ്പെടെയുള്ളവരെയുമാണ് പരിശോധനക്ക് വിധേയമാക്കിയത്. വാണിമേലിൽ ആദ്യ പരിശോധനയിൽ നാലു പേരുടെയും രണ്ടാമത് പരിശോധനയിൽ 11 പേരുടെയും ഫലം പോസിറ്റിവ് ആയിരുന്നു. ഇപ്പോൾ ഫലം നെഗറ്റിവ് ആയവർ ക്വാറൻറീനിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു. ഓർക്കാട്ടേരിയിൽ നടന്ന പരിശോധനയിൽ ചെക്യാട് സ്വദേശിയുടെ ഫലം പോസിറ്റിവ് ആയിട്ടുണ്ട്. കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തതിനാൽ പാറക്കടവിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച രാവിലെ എട്ടു​ മുതൽ ഒന്നു വരെ മാത്രമേ തുറന്നു പ്രവർത്തിക്കൂ. പുറമേരിയിൽ മുതുവടത്തൂർ എം.എൽ.പി സ്കൂളിലാണ് പരിശോധന നടന്നത്. മുതുവടത്തൂരിൽ രണ്ടു പേർക്ക് പോസിറ്റിവ് ആയതോടെയാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.