സി.ബി.എസ്.ഇ 10ാംതരം പരീക്ഷ പ്ലസൻറിനു മികച്ച വിജയം

ഓമശ്ശേരി: സി.ബി.എസ്.ഇ 10ാംതരം പരീക്ഷയിൽ ഓമശ്ശേരി പ്ലസൻറ് ഇംഗ്ലീഷ് സ്കൂളിന്​ 100 ശതമാനം വിജയം. പരീക്ഷ എഴുതിയ 49 കുട്ടികളും ഉയർന്ന മാർക്കോടെ പാസായി. 27 പേർക്ക് ഡിസ്​റ്റിങ്​ഷനും 17 പേർക്ക് ഫസ്​റ്റ്​ ക്ലാസും ലഭിച്ചു. വിജയികളെ മാനേജ്‌മൻെറ്​ അഭിനന്ദിച്ചു. കുറ്റപത്രം കത്തിച്ചു ഓമശ്ശേരി: പാലത്തായി പോക്സോ കേസിൽ നിസ്സാര വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ച പൊലീസ് നടപടിക്കെതിരെ ഓമശ്ശേരിയിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ കുറ്റപത്രം കത്തിച്ചു പ്രതിഷേധിച്ചു. ശിഹാബുദ്ദീൻ വെളിമണ്ണ, ടി. സാബിർ, ശാഹിൽ മുണ്ടുപാറ, കെ.സി. ഷമീം, പി. നഈം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.