എല്ലാ വർഷവും കാവുകൾക്ക്​ ഗ്രാന്‍റ്​ നൽകണം -കാവ്​ സംരക്ഷണ സമിതി

കോഴിക്കോട്: സംസ്ഥാനത്തെ കാവുകളും കുളങ്ങളും സംരക്ഷിക്കാൻ എല്ലാ കാവുകൾക്കും വർഷാവർഷം സർക്കാർ ഗ്രാന്‍റ്​ നൽകണമെന്ന്​ കാവ്​ പരിസ്ഥിതി സംരക്ഷണ സമിതി . കാവു സംരക്ഷണം സമയബന്ധിതമായ പരിപാടിയാക്കി നടത്തണം, പുറമ്പോക്കിൽ നിൽക്കുന്ന കാവുകളുടെ പരിരക്ഷകർക്ക്​ ഭൂമി പതിച്ചു നൽകാനായി സർക്കാർ 2020 ഇറക്കിയ ഉത്തരവ്​ പിൻവലിച്ച്​ 2020 ന്​ മുമ്പുള്ള ഉത്തരവ്​ നടപ്പാക്കണം തുടങ്ങിയ കാര്യങ്ങളിൽ നടപടിയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എൻ.എൻ. ഗോപിക്കുട്ടൻ, ജില്ല പ്രസിഡന്റ് കെ. ദാസൻ, ജില്ല ജനറൽ സെക്രട്ടറി സുരേഷ് മയ്യാൻ, പി. ശ്രീവാസൻ, ടി. രാജൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.