ഫാറൂഖ്​ കോളജിൽ കേരള ലൈബ്രറി കോൺഗ്രസ്​ നാളെ തുടങ്ങും

കോഴിക്കോട്​: രണ്ടാമത്​ കേരള ലൈബ്രറി കോൺഗ്രസിന് മേയ്​ 13ന്​ ഫാറൂഖ് കോളജിൽ തുടക്കമാകും. 'വിജ്ഞാന സമൂഹവും ലൈബ്രറികളും' എന്ന പ്രമേയത്തിൽ മൂന്ന് ദിവസം നീളുന്ന സമ്മേളനം 14ന്​ ​രാവിലെ 9.30ന്​ മന്ത്രി അഹമ്മദ്​ ദേവർ കോവിൽ ഉദ്​ഘാടനം ചെയ്യും. പൊതുവായനശാലകളിലെ ലൈബ്രേറിയന്മാരുടെ പ്രശ്നങ്ങളും വെല്ലുവിളികളും, ലൈബ്രറികളുടെ നടത്തിപ്പിനാവശ്യമായ പ്രഫഷനൽ സമീപനങ്ങൾ എന്നിവ ചർച്ച ചെയ്യും. അക്കാദമിക ചർച്ചകൾക്കു പുറമേ പൊതുജന വായനശാലകളെ സമൂല മാറ്റത്തിനു വിധേയമാകാനുള്ള പ്രായോഗിക കർമ പദ്ധതികൾ, ​കോവിഡാനന്തര ലൈബ്രറികളുടെ പ്രവർത്തനങ്ങളിലുള്ള പ്രയാസങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലൈബ്രറികൾ വഹിക്കുന്ന പങ്ക് എന്നീ വിഷയങ്ങളും വിലയിരുത്തുമെന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം മേധാവി ടി.പി. ശബ്ന, പ്രോഗ്രാം കൺവീനർ ഡോ. മൻസൂർ ബാബു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.