മടവൂർ: പ്രഥമ കേരള ഗെയിംസ് വനിതകളുടെ റഗ്ബിയിൽ വെള്ളിമെഡൽ നേടി ജില്ലക്ക് അഭിമാനമായി ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിലെ താരങ്ങൾ. ജില്ല ടീമിലെ മുഴുവൻ താരങ്ങളും ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിൽനിന്നുള്ളവരാണ്. കേരള ഒളിമ്പിക്സിൽ ജില്ലയിൽനിന്ന് ഏറ്റവും കൂടുതൽ മെഡൽ നേടുന്ന ടീമായി. ദേശീയതാരങ്ങളായ വി. ജിജിന, കെ. പുണ്യാദാസ്, റിസ അഷ്റഫ്, വി.ടി. ഷാദിയ നസ്റിൻ എന്നിവരുടെ മികച്ചപ്രകടനമാണ് ജില്ലക്ക് മെഡൽനേട്ടത്തിന് വഴിത്തിരിവായത്. വെള്ളിമെഡൽ നേടിയ ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമി ടീമിന് പി.ടി.എ കമ്മിറ്റിയും അധ്യാപകരും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ഡെപ്യൂട്ടി പ്രധാനാധ്യാപകൻ വി. വിജയൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ, ജില്ല സ്പോർട്സ് കൗൺസിൽ അംഗം ഇ. കോയ, പി.ടി.എ എക്സിക്യൂട്ടിവ് അംഗം ലത്തീഫ് വാഴയിൽ, കെ. അജിത് കുമാർ, പി.പി. മനോഹരൻ, ഇ. അനൂപ്, പി.കെ. അൻവർ, റിയാസ് അടിവാരം, വി.കെ. മിസ്‌ന മജീദ്, കെ.പി. സറീന, ആഷിക്, അബ്ദുറസാഖ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.