ഓമശ്ശേരി: അഭ്യസ്ഥവിദ്യരായ തൊഴിൽരഹിതരിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ജോലിക്ക് സന്നദ്ധരാകുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് തൊഴിലിനുള്ള അവസരം സൃഷ്ടിക്കുന്ന 'എന്റെ തൊഴിൽ, എന്റെ അഭിമാനം' പദ്ധതിയുടെ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് ഓമശ്ശേരി പഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീയും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനം ചെയ്യുന്നതിനും 2026നകം 20 ലക്ഷം അഭ്യസ്ഥവിദ്യർക്ക് ആഗോള തൊഴിൽമേഖലകളിൽ തൊഴിലവസരമൊരുക്കുന്നതിനുമായി തൊഴിലന്വേഷകരെ തേടി വീടുകളിലേക്കെത്തുന്ന വിപുലമായ പദ്ധതിയാണിത്. 18നും 59നും ഇടയിൽ പ്രായമുള്ള അഭ്യസ്ഥ വിദ്യർക്ക് ഈ പദ്ധതിയിൽ പങ്കാളികളാകാം. പ്ലസ് ടു, പ്രീഡിഗ്രി, ഐ.ടി.ഐ, ഡിപ്ലോമ എന്നിവയോ അതിനു മുകളിലേക്കോ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം ഉദ്യോഗാർഥികൾ. എന്യൂമറേറ്റർമാരുടെ ഏകദിന പരിശീലനം പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ.പി. സുഹറ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് മെംബർമാരായ എം. ഷീജ ബാബു, കെ. കരുണാകരൻ, പി.കെ. ഗംഗാധരൻ, സി.എ. ആയിഷ, ഫാത്വിമ അബു, അശോകൻ പുനത്തിൽ, പി. ഇബ്രാഹീം ഹാജി, സീനത്ത് തട്ടാഞ്ചേരി, എം. ഷീല, പി.എസ്. ശോഭേഷ് (കുടുംബശ്രീ) എന്നിവർ സംസാരിച്ചു. ടി.ടി. മനോജ് കുമാർ ക്ലാസെടുത്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ സുഹറാബി നെച്ചൂളി സ്വാഗതവും വൈസ് ചെയർപേഴ്സൻ ഷീല അനിൽ കുമാർ നന്ദിയും പറഞ്ഞു. ഫോട്ടോ: 'എന്റെ തൊഴിൽ, എന്റെ അഭിമാനം' ഓമശ്ശേരി പഞ്ചായത്തിലെ എന്യൂമറേറ്റർമാരുടെ ഏകദിന ശിൽപശാല പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.