ഹരിത ശില്പശാല സമാപിച്ചു

വേങ്ങേരി: രണ്ടുദിവസമായി ശാന്തിനികേതനിൽ നടന്ന എൽ.ജി.എമ്മിന്‍റെ സംസ്ഥാനതല . മണ്ണും വായുവും വെള്ളവും മലീമസമായതിന് മുഖ്യകാരണങ്ങളിലൊന്ന് മനുഷ്യമനസ്സിന്‍റെ മലിനീകരണമാണെന്നും മണ്ണും മനുഷ്യനും തമ്മിലുള്ള സ്വരലയം തീർക്കുക വഴി പ്രശ്നപരിഹാരത്തിന് പ്രത്യാശയുണ്ടെന്നും ശില്പശാല വിലയിരുത്തി. ശില്പശാല പ്രഫ. ടി. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഗോപി മുഖ്യാതിഥിയായിരുന്നു. ശാന്തിനികേതൻ ഡയറക്ടർ ഷാജു ഭായ് അധ്യക്ഷത വഹിച്ചു. രേഖ വെള്ളതൂവൽ, വടേക്കണ്ടി നാരായണൻ, നർഗീസ് ടീച്ചർ, സാജൻ സിന്ധു, ശങ്കരനാരായണൻ, പി. ഹേമപാലൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിലായി ബാബു പറമ്പത്ത്, രാജൻ വള്ളാംതോട്ടിൽ, കെ.ബി.ആർ. കണ്ണൻ, ഡോ. മുഹമ്മദ് കുഞ്ഞി, ഇ.കെ. സുരേഷ് കുമാർ, സ്വപ്ന കോട്ടക്കുഴി, ബിജു നൈനാൻ, സ്മിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഫൈസലും കൂട്ടുകാരും ചേർന്നുള്ള ഗീതകരാവും നടന്നു. പി. ഹേമപാലൻ, ശശികുമാർ ചേളന്നൂർ എന്നിവർ ശില്പശാല ഡയറക്ടർമാരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.