കോഴിക്കോട്: ഫുട്‌ബാൾ പ്രേമികളുടെ നാട് കാണാൻ അർജന്‍റീനയിലെ പ്രമുഖ ഫുട്‌ബാൾ ക്ലബായ അർജന്റീനോസ് ജൂനിയേഴ്സിന്‍റെ വൈസ് പ്രസിഡന്റ് ഹാവിയർ പെഡർസോളിയും ക്ലബിന്‍റെ ഡയറക്ടർ ബോർഡ് മെംബർ കെവിൻ ലിബ്സ്ഫ്രയിന്റും ബുധനാഴ്ച വൈകീട്ട് അഞ്ചിന് നൈനാംവളപ്പ് സന്ദർശിക്കും. അവർക്കൊപ്പം മുൻ ഇന്ത്യൻ ഫുട്‌ബാൾ ക്യാപ്റ്റൻ ഗോൾ കീപ്പർ പത്മശ്രീ ബ്രഹ്മാനന്ത് സങ് വാക്കറം ഉണ്ടാവും. നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിൽ എത്തുന്ന സംഘം അവിടെ വെച്ച് അർജന്റീനയുടെ ഫുട്‌ബാൾ ആരാധകരായ കുട്ടികൾക്കും നാട്ടുകാർക്കുമൊപ്പം പന്ത് തട്ടും. ഗോളിയുടെ വേഷത്തിൽ ബ്രഹ്മാനന്തും കളത്തിൽ ഇറങ്ങും. മലബാർ സ്പോർട്സ് ആൻഡ് റിക്രിയേഷൻ ഫൗണ്ടേഷൻ മലബാറിൽ ആരംഭിക്കുന്ന ഫുട്‌ബാൾ അക്കാദമിയുമായി സഹകരണ കരാറിൽ ഒപ്പിടാൻ എത്തിയതിനിടയിലാണ് ഫുട്‌ബാൾ കമ്പത്തിന്റെ പേരിൽ അവർ കേട്ടറിഞ്ഞ നൈനാംവളപ്പ് സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.