പെണ്‍കുട്ടികളുടെ സാമൂഹിക മുന്നേറ്റം തടയിടുന്ന പൗരോഹിത്യത്തെ ചെറുക്കും -ഐ.ജി.എം

കോഴിക്കോട്: മുസ്​ലിം പെണ്‍കുട്ടികള്‍ക്ക് പൊതു ഇടങ്ങള്‍ നിഷേധിക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തിനെതിരെ ഇസ്​ലാമിക പ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതികരിക്കാന്‍ മുസ്​ലിം പെണ്‍കുട്ടികള്‍ തന്നെ രംഗത്തുവരുമെന്ന് കെ.എൻ.എം മര്‍കസുദ്ദഅ് വ വിദ്യാർഥിനി വിഭാഗമായ ഐ.ജി.എം സംസ്ഥാന സെക്ര​ട്ടേറിയറ്റ് വ്യക്തമാക്കി. പത്താം ക്ലാസ് വിദ്യാർഥിനി സ്റ്റേജില്‍ കയറി സമ്മാനം സ്വീകരിക്കുന്നതു പോലും മതത്തിന്‍റെ പേര് പറഞ്ഞ് തടയുന്ന പൗരോഹിത്യത്തിന്‍റെ യാഥാസ്ഥിതിക തീവ്രവാദം അനുവദിക്കാവതല്ലെന്നും ഐ.ജി.എം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് അഫ്നിദ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാത്തിമ ഹിബ ഉദ്ഘാടനം ചെയ്തു. ഹുസ്ന പര്‍വീന്‍, തഹ്ലിയ മുഹമ്മദലി, സുഹാന കണ്ണൂര്‍, ഫസഹ അരീക്കോട്, ജിദ മനാല്‍, ഫര്‍ഷാന കോഴിക്കോട്, ഫിദ ബിസ്മ, ഹസ്ന വയനാട്, ഷാദിയ പാലക്കാട്, അദ് ല ടി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.