കണ്ണൂർ: ഗൈനക്കോളജിസ്റ്റുകളുടെ സംസ്ഥാന സമ്മേളനം (എ.കെ.സി.ഒ.ജി) മേയ് 13 മുതൽ 15വരെ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'സുരക്ഷിതമായ സ്ത്രീത്വത്തിലേക്കുള്ള കടമ്പകൾ കടക്കുക' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി 13ന് വൈകീട്ട് 4.30ന് ചെറുകഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 10.30ന് മന്ത്രി വീണാജോർജ് പങ്കെടുക്കും. ഗർഭാവസ്ഥയിലും പ്രസവശേഷവും ലഭിക്കേണ്ട പരിചരണത്തെക്കുറിച്ചും വന്ധ്യത ചികിത്സയിൽ ആർട്ടിഫിഷൽ ഇൻറലിജൻസിന്റെ പങ്കിനെക്കുറിച്ചും സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഓർഗനൈസിങ് ചെയർപേഴ്സൻ ഡോ. എസ്. അജിത്, സെക്രട്ടറി ഡോ. പി. ഷൈജസ്, ജനറൽ കൺവീനർ ഡോ. പി. ഗോപിനാഥൻ, ജോയന്റ് സെക്രട്ടറി ഡോ. കെ. ബീന, ട്രഷറർ ഡോ. ഡി.ജി. സംഗീത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.