യുവാവ് പുഴയിൽ മുങ്ങിമരിച്ച നിലയിൽ

ഇരിക്കൂർ: നിടുവള്ളൂർ പുഴയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. എരുവേശ്ശി സ്വദേശിയും തലശ്ശേരി ഗവ. ആശുപത്രി ജീവനക്കാരനുമായ തേജസിനെയാണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുഴയിൽ മീൻപിടിക്കാൻ പോയ പ്രദേശവാസിയാണ് ചൊവ്വാഴ്ച ഉച്ചക്ക് മൃതദേഹം കണ്ടത്. തേജസിനെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കൾ ഇരിക്കൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തേജസിന്റെ അവസാന മൊബൈൽ ലൊക്കേഷൻ കുട്ടാവിലാണെന്ന് കണ്ടെത്തി. എസ്.ഐ ഷീജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലം പരിശോധിച്ചു. Tejas found drowned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.