നന്മണ്ട: പഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കച്ചവടസ്ഥാപനങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ ശുചിത്വ നിലവാരം പുലർത്താത്ത സ്ഥാപനങ്ങൾക്കെതിരെ പിഴചുമത്തി. ബാലുശ്ശേരിമുക്ക്, നന്മണ്ട 13 എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ ഗണേഷ് നേതൃത്വം നൽകി. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാറും ഗ്രാമപഞ്ചായത്ത് ജീവനക്കാരായ ശ്രീകുമാർ, അതുൽദാസ്, റോഷ്ലി എന്നിവരും പങ്കെടുത്തു. പരിശോധന കർശനമാക്കുമെന്നും ശുചിത്വനിലവാരവും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.