കോൺഗ്രസ് ഐക്യസന്ദേശ റാലി നടത്തി

പേരാമ്പ്ര: ബാദുഷ ഹൈപ്പർ മാർക്കറ്റിൽ ബീഫിന്റെ പേരിൽ അക്രമം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തിനെതിരെ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഐക്യ സന്ദേശയാത്രയും വിശദീകരണ യോഗവും സംഘടിപ്പിച്ചു. പേരാമ്പ്ര ലുലു വെഡിങ്​ സെന്‍ററിനടുത്തുനിന്ന് ആരംഭിച്ച ഐക്യ സന്ദേശയാത്ര പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് അവസാനിച്ചു. മോഹൻദാസ് ഓണിയിൽ, ഇ.ടി. സരീഷ്, പി.എം. പ്രകാശൻ, കെ. ജോസുകുട്ടി, എടത്തിൽ ശിവൻ, സൈറാബാനു എന്നിവർ നേതൃത്വം നൽകി. വിശദീകരണ പൊതുയോഗം കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. കെ.പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി.കെ. രാഗേഷ്, രാജൻ മരുതേരി, മുനീർ എരവത്ത്, ഇ.വി. രാമചന്ദ്രൻ, കെ.കെ. വിനോദൻ, കെ. മധു കൃഷ്ണൻ, സുനിൽകുമാർ, വി.പി. സുരേഷ്, വി.വി. ദിനേശൻ, സുനന്ദ്, സൂരജ്, ആദർശ് രാവറ്റമംഗലം എന്നിവർ സംസാരിച്ചു. Photo: പേരാമ്പ്രയിൽ കോൺഗ്രസ് നടത്തിയ ഐക്യ സന്ദേശയാത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.