ഓമശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ഓമശ്ശേരി ടൗണിലെ ഭീഷണിയായ വൻ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ ബുധനാഴ്ച ടൗണിൽ രാവിലെ ഏഴു മണി മുതൽ ഗതാഗതനിയന്ത്രണമുണ്ടായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ അറിയിച്ചു. അഞ്ചു ചീനിമരങ്ങളും രണ്ടു ബദാം മരങ്ങളും ഒരു മാവുമായിരുന്നു മുറിച്ചുമാറ്റാനുണ്ടായിരുന്നത്. ഇതിൽ ബദാം മരങ്ങളും മാവും ഒരു ചീനിമരവും കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയിരുന്നു. ടൗണിനോടു ചേർന്നുള്ള രണ്ടു വലിയ ചീനിമരങ്ങളാണ് ഇന്ന് മുറിച്ചുമാറ്റുന്നത്. ബാക്കി രണ്ടെണ്ണം അടുത്ത ദിവസവും മുറിക്കും. ടൗൺ ഭാഗമായതിനാൽ ഗതാഗത തടസ്സം നേരിടുമെന്നും വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗപ്പെടുത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പൊയിൽ, ഓമശ്ശേരി ടൗൺ, താഴെ ഓമശ്ശേരി, നൂലങ്ങൽ, വെള്ളാരംചാൽ എന്നിവിടങ്ങളിൽ രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു മണി വരെ വൈദ്യുതിയും മുടങ്ങും. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണം പഞ്ചായത്ത് പ്രസിഡന്റ് അഭ്യർഥിച്ചു. പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.