കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്, ചുള്ളിക്കാപ്പറമ്പ്, സൗത്ത് കൊടിയത്തൂർ എന്നിവിടങ്ങളിലെ മത്സ്യ-മാംസ കടകൾ, ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, എന്നിവിടങ്ങളിൽ ഗ്രാമ പഞ്ചായത്ത് അധികൃതരുടെയും ചെറുവാടി സി.എച്ച്. സിയിലെ മെഡിക്കൽ ഓഫിസറുടെയും നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. പഴകിയ മത്സ്യം, മാംസം, ആഹാര വസ്തുക്കൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. അക്രിക്കടകളിൽ കൂട്ടിയിട്ട വസ്തുക്കളിൽനിന്ന് കൊതുകുകൾ പെരുകുന്നതായി കണ്ടെത്തി നശിപ്പിച്ചു. ലൈസൻസില്ലാതെയും മതിയായ ശുചിത്വ സംവിധാനങ്ങൾ ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പോരായ്മകൾ പരിഹരിച്ച് സ്ഥാപനം ശുചിത്വപൂർണമായ രീതിയിൽ നടത്താനാവശ്യമായ നിർദേശങ്ങളും സമയവും ഉടമകൾക്ക് നൽകി. പകർച്ചവ്യാധി രോഗ നിയന്ത്രണത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്തമായ പരിശോധനകൾ തുടർച്ചയായ ഇടവേളകളിൽ ഉണ്ടായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും അറിയിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പരിസര ശുചിത്വവും മാലിന്യ നിർമാർജനവും ശാക്തീകരിക്കാനായി പൊതുജനങ്ങൾ, സംഘടനകൾ, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ എന്നിവരെ ഉൾക്കൊള്ളിച്ച് കൃത്യമായ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് രൂപം നൽകും. പരിശോധനയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരായ സുരേന്ദ്രൻ, സുമയ്യ, രമ്യ എന്നിവരും ചെറുവാടി സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. മനുലാൽ, ഹെൽത്ത് ഇൻസ്പെക്ടർ ലെനിമോൾ മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ദീപിക എന്നിവർ സംഘത്തിലുണ്ടായിരുന്നു. kdr 1 ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ശുചിത്വ പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.