വ്യാപാരി കുടുംബ സംഗമം

തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂനിറ്റ് കുടുംബസംഗമം സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ജിജി കെ. തോമസ് അധ്യക്ഷത വഹിച്ചു. ഏകോപന സമിതി മുൻസംസ്ഥാന പ്രസിഡന്റ് ടി. നസീറുദീന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. വ്യാപാരി സ്നേഹനിധി ഉദ്ഘാടനം, സന്തോഷ് ട്രോഫി താരം പി.എൻ. നൗഫലിന് ആദരം, വ്യാപാരിയായിരുന്ന പരേതനായ പി.ബി. സിദ്ദീഖിന്റെ മാതാവിന് വീടിന്റെ പ്രമാണ കൈമാറ്റം എന്നീ ചടങ്ങുകൾ നടന്നു. എം. അബ്ദുസലാം, അഷ്റഫ് മൂത്തേടത്ത്, റഫീക്ക് മാളിക, വി.എം. കബീർ, മനാഫ് കാപ്പാട്, സലിം രാമനാട്ടുകര, പി.എം. നൗഫൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വാഗതവും സെക്രട്ടറി എബ്രഹാം ജോൺ നന്ദിയും പറഞ്ഞു. * Thiru 2 vy : തിരുവമ്പാടിയിൽ സംസ്ഥാന പ്രസിഡൻറ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.