പന്തീരാങ്കാവ്: . മണക്കടവ് - സിറ്റി റൂട്ടിലാണ് രാത്രി ഏഴുമണിക്ക് ശേഷമുള്ള ട്രിപ്പുകൾ സർവിസ് നടത്താത്തതിനാൽ നാട്ടുകാർക്ക് പ്രയാസം സൃഷ്ടിക്കുന്നത്. നേരത്തെ സർവിസ് നടത്തിയിരുന്ന പല ബസുകളും റൂട്ട് മാറി പോവുകയും ഉള്ള സർവിസുകൾ മുടക്കുകയും ചെയ്യുന്നതിനിടയിൽ രാത്രി സർവിസുകൾ റദ്ദാക്കാനും റൂട്ടിൽ മാറ്റം വരുത്താനും ചില ബസുകൾ ആർ.ടി.എയെ സമീപിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്ന് ബസ് സർവിസുകൾ നാമമാത്രമായതിനിടയിലാണ് നിലവിലെ സർവിസുകൾ റദ്ദാക്കാൻ ബസുടമകൾ അധികൃതരെ സമീപിച്ചത്. ബസുകളുടെ ട്രിപ് മാറ്റം അനുവദിക്കുന്നത് ഗുരുവായൂരപ്പൻ കോളജ് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളുടെ യാത്രക്കും പ്രയാസം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. നേരത്തെ സിറ്റി - പെരുമണ്ണ റൂട്ടിൽ പന്തീരാങ്കാവ്, മണക്കടവ്, അറപ്പുഴ പ്രദേശങ്ങളിലേക്കുള്ള ബസുകൾ സൊസൈറ്റി രൂപവത്കരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ബസുകളുടെ മത്സരയോട്ടം തടയാനും അപകടങ്ങൾ കുറക്കാനും ഇതുമൂലം കഴിഞ്ഞിരുന്നു. സൊസൈറ്റി പ്രവർത്തനം നിലച്ചതോടെ വീണ്ടും റോഡിൽ മത്സരയോട്ടം വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.