ബീഫിന്റെ പേരിൽ അക്രമം; ബീഫ് ഫെസ്റ്റ് നടത്തി

പേരാമ്പ്ര: ഹലാൽ സ്റ്റിക്കർ ഇല്ലാത്ത ബീഫ് ആവശ്യപ്പെട്ട് കടയിൽ കയറി ജീവനക്കാരെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പേരാമ്പ്ര ഏരിയ കമ്മിറ്റി പേരാമ്പ്രയിൽ ബീഫ് ഫെസ്റ്റ് നടത്തി. ഭക്ഷണത്തിൽ മതം കലർത്തുന്ന ഭീകരതക്കെതിരെയായിരുന്നു സി.ഐ.ടി.യുവിന്റെ വ്യത്യസ്ത പ്രതിഷേധം. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.കെ. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞമ്മദ്, പരാണ്ടി മനോജ്, കെ.സുനിൽ എന്നിവർ സംസാരിച്ചു. ശശികുമാർ പേരാമ്പ്ര, എൻ.കെ. ലാൽ, കെ. പ്രിയേഷ്, കെ.പി. സജീഷ്, ഒ.ടി. രാജു എന്നിവർ നേതൃത്വം നൽകി. Photo: പേരാമ്പ്രയിൽ നടന്ന ബീഫ് ഫെസ്റ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.