ആക്രമിസംഘത്തെ നിലക്കു നിർത്തണം - മുസ്‍ലിം ലീഗ്

വടകര: പുതുപ്പണം കറുകയിൽ പ്രദേശത്ത് മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകർക്കും വീടിനും നേരെ നടന്ന അക്രമത്തിൽ ആക്രമി സംഘത്തെ നിലക്കു നിർത്താൻ എസ്.ഡി.പി.ഐ നേതൃത്വം തയാറാവണമെന്ന് മുസ്‍ലിം ലീഗ് വടകര മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. സമാധാന അന്തരീക്ഷം നിൽക്കുന്ന പ്രദേശത്ത് ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. സമാധാനം ഉറപ്പു വരുത്താൻ പൊലീസ് അധികാരികൾ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ പ്രഫ. കെ.കെ മഹമൂദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി അബ്ദുൽ കരീം ഭാരവാഹികളായ പി.കെ.സി റഷീദ്, വി.കെ അസീസ്, മാസ്റ്റർ വി. ഫൈസൽ, ടി.കെ അഷ്‌മർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.