ന്യൂനപക്ഷ പദവി: തീരുമാനം സംസ്ഥാനങ്ങളുമായി ആലോചിച്ച് -കേന്ദ്രം

ന്യൂഡൽഹി: സമുദായങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകാനുള്ള അധികാരം കേന്ദ്ര ഗവൺമെന്റിനാണെന്നും സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടവരുമായും ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ. ന്യൂനപക്ഷ​ങ്ങളെ സംസ്ഥാനതലത്തിൽ നിർണയിക്കുന്നതിന് മാർഗനിർദേശം നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ പ്രതികരിക്കാൻ സുപ്രീംകോടതി കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹരജി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.