പേരാമ്പ്ര: ഹലാൽ സ്റ്റിക്കർ പതിക്കാത്ത ബീഫ് വേണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയിലെ ഹൈപ്പർ മാർക്കറ്റിൽ ആക്രമണം നടത്തിയവർക്കെതിരെ വംശീയ കലാപത്തിനെതിരെയുള്ള കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കെ.ടി. മാധവൻ ആവശ്യപ്പെട്ടു. ആക്രമണത്തിനെതിരെ പേരാമ്പ്രയിൽ നടത്തിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടി. അഷ്‌റഫ്, മുനീബ് എലങ്കമൽ, വി.എം. മൊയ്‌തു, വി.പി. അസീസ് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എം.കെ. കാസിം, മുനീർ മുതുകാട്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. Photo: ഹലാൽ ബീഫിന്റെ പേരിൽ കട കൈയേറി ജീവനക്കാരെ മർദിച്ച നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പേരാമ്പ്രയിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.